പോളണ്ടിനെ തോൽപ്പിക്കുകയെന്നത് അർജന്റീനയ്ക്ക് എളുപ്പമാണോ?; ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം

ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ടീമുകളാണ് പോര്‍ച്ചുഗലും ബ്രസീലും ഫ്രാന്‍സും. കപ്പടിക്കാനുള്ള പ്രതീക്ഷകളോടെ ലോകോത്തര ടീമുകള്‍ വെല്ലുവിളികളെ അതിജീവിക്കുമ്പോള്‍ ഇനി നെഞ്ചിടിപ്പ് അര്‍ജന്റീനയ്ക്കാണ്. ഈ പശ്ചാത്തലത്തിലായിരുന്നു ഇന്നത്തെ ട്വന്റിഫോര്‍ യൂട്യൂബ് പോൾ ( 24 youtube poll result Argentina pre quarter ).
ഇന്ന് പോളണ്ടിനെ തോൽപ്പിക്കുകയെന്നത് അർജന്റീനയ്ക്ക് എളുപ്പമാണോ? എന്ന ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 11 മണിക്കൂറുകള്‍ നീണ്ടുനിന്ന പോളില്‍ 50,000 ട്വന്റിഫോര്‍ പ്രേക്ഷകര്‍ പങ്കെടുത്തു. 52 ശതമാനം പ്രേക്ഷകർ എളുപ്പമല്ലെന്ന് രേഖപ്പെടുത്തി. എന്നാല്‍ 42 ശതമാനം പേര്‍ എളുപ്പമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ 6 ശതമാനം പേർ അഭിപ്രായമില്ല എന്നും രേഖപ്പെടുത്തി.
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
പൊതുജനങ്ങളുടെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരു ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: 24 youtube poll result Argentina pre quarter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here