Advertisement

കേരള പൊതുവിൽപന നികുതി(ഭേദ​ഗതി) ബില്ലിന്റെ കരടിന് അംഗീകാരം; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

December 1, 2022
Google News 1 minute Read
Pinarayi Vijayan benefits of Norway trip

1963 ലെ കെജിഎസ്ടി നിയമം ഭേദ​ഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദ​ഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോ​ഗം അംഗീകാരം നൽകി. സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ‍ഡിസ്റ്റലറികൾക്ക് ഈടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് 4 ശതമാനം വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദ​ഗതി.

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ:
വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. വടകര പൊലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.

Story Highlights: Kerala General Sales Tax (Amendment) Bill approved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here