Advertisement

അമിത ലഹരി ഉപയോഗം, തെരുവിൽ ഭിക്ഷാടനം; വീട്ടുവാടകയിൽ നിന്ന് പ്രതിമാസം സമ്പാദിക്കുന്നത് 1.27 ലക്ഷം രൂപ…

December 1, 2022
Google News 2 minutes Read

ഭവനരഹിതനായ ഒരാൾക്ക് അഞ്ച് കോടിയിലധികം വിലയുള്ള സ്വത്തുണ്ടെന്ന് കേട്ടാൽ വിശ്വസിക്കുമോ? ലണ്ടനിലെ ഭവനരഹിതനായ ഒരാൾ ഒരു മാസം വാടകയിനത്തിൽ 1,300 പൗണ്ട് അതായത് 1.27 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. ചെറുപ്പത്തിൽ തന്നെ ലഹരിമരുന്നുകൾക്ക് അടിമയായിരുന്നു ഡോം. ഒരു “മിഡിൽ ക്ലാസ്” കുടുംബത്തിലാണ് ഡോം വളർന്നത്. അക്കാദമിക് രംഗത്ത് മികച്ച ആളല്ലായിരുന്നു. എന്നാൽ കായിക രംഗത്തെ കഴിവുകൾ അദ്ദേഹത്തിന് സ്കോളർഷിപ്പ് നേടിക്കൊടുത്തു.പക്ഷെ കൗമാരം ജീവിതത്തെയാകെ മാറ്റിമറിച്ചു.

“എനിക്ക് ഭ്രാന്തായിപ്പോയി… മദ്യപാനം, മയക്കുമരുന്ന്, എല്ലാം ജീവിതത്തെ തകർത്തു. 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ലഹരി ഉപയോഗിക്കുന്നത്. ” അദ്ദേഹം പറഞ്ഞു. ഞാൻ ആദ്യമായി ഹെറോയിൻ വലിക്കുന്നത് എനിക്ക് ഏകദേശം 17, 18 വയസ്സുള്ളപ്പോഴാണ്.” ചെറുപ്രായത്തിൽ തന്നെ ലഹരിയ്ക്കടിമപ്പെട്ടു. വർഷങ്ങൾ നീണ്ട ലഹരി ജീവിതത്തിൽ നിന്ന് പുറത്തുവരാൻ റീഹാബ് വേണ്ടിവന്നു. അതിന് ശേഷം ഇതിൽ നിന്ന് പുറത്തുവന്നെങ്കിലും ഒരിക്കൽ കൂടി ഉപയോഗിച്ചാൽ കുഴപ്പമില്ല താൻ അടിമപ്പെടില്ല എന്ന വിശ്വാസം വീണ്ടും ലഹരി ജീവിതത്തിലേക്ക് കൊണ്ടുവന്നു.

വസ്തു വാടകയ്ക്ക് കൊടുത്ത് ലഭിക്കുന്ന പണമെല്ലാം മയക്കുമരുന്നിന് ചെലവഴിക്കുന്നതായി ഡോം പറഞ്ഞു. ലണ്ടനിലെ തെരുവുകളിൽ ഭിക്ഷാടനം നടത്തി ഒരു ദിവസം 200 പൗണ്ടിനും 300 പൗണ്ടിനും ഇടയിൽ സമ്പാദിക്കുന്നുണ്ട്. “എനിക്ക് എത്രതന്നെ പണം ലഭിച്ചാലും, ഞാൻ മിക്കവാറും എല്ലാം മയക്കുമരുന്നിനായി ചെലവഴിക്കും” ഡോം പറഞ്ഞു.

മക്കളെ തെരുവിൽ താമസിക്കാതിരിക്കാൻ വേണ്ടിയാണ് അച്ഛൻ വീട് വാങ്ങിയത്. എന്നാൽ തന്റെ പ്രവൃത്തികൾ തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഇപ്പോൾ കുടുംബവും സുഹൃത്തുക്കളും തന്നെ പിന്തുണയ്ക്കുന്നില്ല എന്നും ഡോം പറയുന്നു.

Story Highlights: Man who begs on streets makes Rs 1.27 lakh a month from house rent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here