നോർക്ക റൂട്ട്സ് ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രകാശനം ചെയ്തു

ലഹരിയുപയോഗത്തിനെതിരായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പ്രചാരണ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്സ് തയ്യാറാക്കിയ പോസ്റ്ററുകൾ റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും വരും തലമുറകളെ എന്നെന്നേയ്ക്കുമായി അകറ്റി നിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഈ ലക്ഷ്യത്തിനായി മുന്നേറുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നോർക്ക എല്ലാവിധ സഹകരണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക റൂട്ട്സിന്റെ ഓഫീസുകളി ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നിർദ്ദേശാനുസരണം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നോർക്ക സെന്റർ ആസ്ഥാനത്ത് നടന്ന പ്രകാശനച്ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. നോർക്ക ആസ്ഥാനത്തെ ജീവനക്കാർ പങ്കെടുത്തു.
Story Highlights: Norca Roots released anti-drug posters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here