Advertisement

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

December 1, 2022
Google News 1 minute Read
young man molested woman arrest

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാ​ഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി പുതിയകാവിൽ രാജീവ് നിവാസിൽ സജീവിനെയാണ് (35) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ കൈകാൽ ബന്ധിച്ച് ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

സമൂഹ മാധ്യമത്തിലൂടെയാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുമായി പ്രണയത്തിലായത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് പ്രതി വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറി. തുടർന്നാണ് യുവതി കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയത്.

പൊലീസ് ഇൻസ്‌പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുജാതൻപിള്ള, ശ്രീകുമാർ, എ.എസ്.ഐ ഷാജിമോൻ,​ സി.പി.ഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Story Highlights: young man molested woman arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here