Advertisement

മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ കൈകാൽ ബന്ധിച്ച് ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

December 1, 2022
1 minute Read
Accused molested girl gets life imprisonment
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാസർഗോട്ട് മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ഉപ്പള സ്വദേശി സുരേഷിനെ കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.

രണ്ടായിരത്തി പതിനഞ്ച് സെപ്റ്റംബർ 22നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ബധിരയും മൂകയുമായ പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കൈകാൽ ബന്ധിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ, ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

Read Also: ‘കേരളം കടക്കെണിയിൽ അല്ല, കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

കേസിൽ മഞ്ചേശ്വരം സി.ഐ ആയിരുന്ന പി. പ്രമോദിൻറെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതി പെൺകുട്ടിയെ മുമ്പും സമാന രീതിയിൽ പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിന് പുറമെ പ്രതി മൂന്ന് ലക്ഷം രൂപ പിഴയടക്കണം. ഇല്ലെങ്കിൽ ആറ് വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നാണ് കോടതി വിധി.

Story Highlights: Accused molested girl gets life imprisonment

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement