യുവാവിന്റെ ദുരൂഹ മരണം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയിൽ. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റും രേഖപ്പെടുത്തി. കേളകം, മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേളകം അടക്കാത്തോട്ടിലെ പി. സന്തോഷിൻ്റെ ദുരൂഹ മരണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ മാസം 27 നാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷിന്റേത് കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനെ തുടർന്നാണ് പൊലീസ് പ്രാഥമികാന്വോഷണം നടത്തി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെ അറസ്റ്റ് ചെയ്തത്.
Story Highlights: young mans Mysterious death CPIM branch secretary arrested
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!