പെൺകുട്ടിയുടെ പിതാവ് തല്ലി, പ്രതികാരം വീട്ടാൻ ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 15 കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ കല്യാണിൽ 15 വയസ്സുള്ള ആൺകുട്ടി ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെൺകുട്ടിയുടെ പിതാവിനോട് തോന്നിയ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള വെസ്റ്റ് മേഖലയിലെ ഒരു റസിഡൻഷ്യൽ സൊസൈറ്റി വളപ്പിൽ ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് മഹാത്മാ ഫുലെ സ്റ്റേഷനിൽ എത്തിച്ചു. ചോദ്യം ചെയ്യലിനിടെ, പെൺകുട്ടിയുടെ പിതാവുമായി രണ്ട് ദിവസം മുമ്പ് വഴക്കിട്ടിരുന്നതായും തന്നെ മർദ്ദിച്ചതായും കുട്ടി പൊലീസിനോട് പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യാൻ, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തുവെന്ന് മൊഴി നൽകി.
മഹാത്മാ ഫൂലെ പൊലീസ് കേസെടുത്ത് കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: 15-year-old boy rapes murders minor girl to take revenge from her father for assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here