ഇറാനിലെ ഹിജാബ് വിരുദ്ധ സമരം കൂടുതൽ ഇടങ്ങളിലേക്ക്; ബലൂചിസ്താനിൽ തെരുവിലിറങ്ങിയത് നൂറുകണക്കിനാളുകൾ
ഇറാനിലെ ഹിജാബ് വിരുദ്ധ സമരം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. ഉറച്ച യാഥാസ്ഥിതിക മേഖലയായ സിസ്റ്റാൻ-ബലൂചിസ്താൻ പ്രവിശ്യയിലേക്കും സമരം വ്യാപിച്ചു. ബലൂചിസ്താനിൽ തെരുവിലിറങ്ങിയത് നൂറുകണക്കിനാളുകളുകളാണ്. സ്ത്രീകളാണ് ഈ സമരത്തിൽ കൂടുതൽ അണിനിരന്നത് എന്നതും ശ്രദ്ധേയമാണ്. ബലൂചിസ്താൻ തലസ്ഥാനമായ സഹെദാനിലായിരുന്നു പ്രതിഷേധം.
22കാരിയായ മഹ്സ അമിനി എന്ന യുവതിയെ ഇറാൻ മതപൊലീസ് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചായിരുന്നു കൊല. കായിക താരങ്ങളും അഭിനേതാക്കളുമൊക്കെ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. ഇതിനകം 448 പ്രതിഷേധക്കാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥാർ കൊലപ്പെടുത്തിയത്.
Story Highlights: Anti Hijab Protests Iran Baluchistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here