Advertisement

ഗുരുവായൂരിൽ ആനയിടഞ്ഞു; ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തളച്ചു

December 2, 2022
1 minute Read
guruvayur elephant gone mad

ഗുരുവായൂരിൽ ആനയിടഞ്ഞു. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇന്ന് രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം.

ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച് മടങ്ങും വഴിയാണ് ആന ഇടഞ്ഞത്. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇടഞ്ഞ കൊമ്പനെ തളയ്ക്കുകയായിരുന്നു.

Read Also: ഗുരുവായൂരില്‍ വിവാഹത്തിനിടെ ആന ഇടഞ്ഞു

https://www.twentyfournews.com/wp-content/uploads/2022/12/WhatsApp-Video-2022-12-02-at-10.28.18-AM-1.mp4

കഴിഞ്ഞ ദിവസം വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആനയാണ് ദാമോദർദാസ്. ഇടഞ്ഞ ആന പിന്നോട്ട് തിരിഞ്ഞ് പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവർ ഉടൻ തന്നെ വശങ്ങളിലേക്ക് ഓടിമാറി. ഒപ്പമുണ്ടായിരുന്ന പാപ്പാനെ ആന ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വസ്ത്രം മാത്രം തുമ്പിക്കയ്യിൽ കിട്ടിയതോടെ പാപ്പാൻ ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Story Highlights: guruvayur elephant gone mad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top