എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം ; എം വി ജയരാജൻ

എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം എന്ന് എം വി ജയരാജൻ. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് സുരേന്ദ്രന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. സുരേന്ദ്രൻ അധ്യക്ഷനായതിന് ശേഷം ബിജെപിക്ക് ഉള്ള വോട്ടുകൾ നഷ്ടമായി.(m v jayarajan against k surendran)
അതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും എം വി ജയരാജൻ പറഞ്ഞു.ബി ജെ പിയുടെ പ്രസിഡണ്ട് സുരേന്ദ്രനും സൂപ്പർ പ്രസിഡണ്ട് ആരിഫ് മുഹമ്മദ് ഖാനുമാണ് .സഹപ്രവർത്തകനായ സുരേന്ദ്രനെ രക്ഷിക്കാനാണ് ഗവർണ്ണർ കത്തയച്ചത് എന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു .
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദം അടഞ്ഞ അധ്യായമെന്ന് എം വി ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ ഫണ്ട് തിരുമാറി നടന്നിട്ടില്ല. മുൻ ഏരിയ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ല വി കുഞ്ഞികൃഷ്ണൻ തെറ്റ് ചെയ്തിട്ടില്ല. പാർട്ടിയുമായി സഹകരിക്കുന്നുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.
Story Highlights: m v jayarajan against k surendran
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!