‘ഞാൻ മരിച്ചോ ഇല്ലയോ എന്നറിയാൻ എന്നെത്തന്നെയാണ് ആളുകൾ വിളിക്കുന്നത്’; താൻ ജീവനോടെയുണ്ടെന്ന് മധു മോഹൻ

പ്രമുഖ സീരിയൽ നടനും നിർമാതാവുമായ മധു മോഹൻ മരണപ്പെട്ടു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളി കേട്ടത്. എന്നാൽ, താൻ മരണപ്പെട്ടിട്ടില്ലെന്ന് മധു മോഹൻ തന്നെ ഇപ്പോൾ അരിയിച്ചിരിക്കുകയാണ്. താൻ മരിച്ചോ ഇല്ലയോ എന്നറിയാൻ ആളുകൾ തന്നെയാണ് വിളിക്കുന്നതെന്നും പബ്ലിസിറ്റിക്ക് വേണ്ടി ആരോ പടച്ചുവിട്ട വാർത്ത മാത്രമാണ് ഇതെന്നും മധു മോഹൻ പറയുന്നു.
“എനിക്ക് ഒരുപാട് കോൾസ് വരുന്നുണ്ട്. ഞാൻ മരിച്ചോ ഇല്ലയോ എന്നറിയാൻ എന്നെത്തന്നെയാണ് വിളിക്കുന്നത്. ആരോ പബ്ലിസിറ്റിക്ക് വേണ്ടി വ്യാജവാർത്ത പടച്ചുവിട്ടിരിക്കുകയാണ്. ഇതിൻ്റെ പിന്നാലെ പോകാൻ എനിക്ക് താത്പര്യമില്ല. അവര് പബ്ലിസിറ്റി തേടുന്നത് എനിക്കും പബ്ലിസിറ്റി തന്നെയാണ്. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് ആളുകൾ അറിയുമല്ലോ. കൃത്യമായ വിവരം അന്വേഷിക്കാതെ വാർത്തകൾ പടച്ചുവിടുന്നത് തെറ്റാണ്. രണ്ട് വർക്കുകൾ ഇപ്പോൾ ചെയ്യുകയാണ്.”- മധു മോഹൻ പറഞ്ഞു.
Story Highlights: madhu mohan demise fake news response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here