മദ്യം വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം: കുമളി ബിവറേജില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

ഇടുക്കി കുമളിയില്‍ ബിവറേജിന് മുന്നില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുമളി 66-ാം മൈല്‍ സ്വദേശികളായ റോയി മാത്യു , ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കഞ്ഞിക്കുഴി സ്വദേശി അമലാണ് കുത്തിയത്. (man hacked two people in kumali beverages shop)
വാങ്ങിയ മദ്യം തീര്‍ന്ന ശേഷം വീണ്ടും മദ്യം വാങ്ങാനുള്ള ചര്‍ച്ചകള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി അമല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമലിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
Story Highlights: man hacked two people in kumali beverages shop
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!