‘പുണ്യം പൂങ്കാവനം’ പദ്ധതി വിജയകരമായി പന്ത്രണ്ടാം വർഷത്തിലേക്ക്

ഭക്ത ലക്ഷങ്ങൾ ദർശനപുണ്യം തേടി എത്തുന്ന അയ്യന്റെ സന്നിധിയെ മാലിന്യമുക്തമാക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതി വിജയകരമായി പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള പൊലീസിനൊപ്പം മറ്റ് സർക്കാർ വകുപ്പുകൾ കൈകോർത്തതോടെയാണ് സന്നിദാനം പുണ്യഭൂമിയായി മാറിയത്. എല്ലാ ദിവസവും ഒരു മണിക്കൂർ ശുചീകരണ യജ്ഞവും തുടർന്ന് ബോധവൽക്കരണവുമാണ് പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് വോളണ്ടിയർമാർ ശേഖരിക്കുന്ന മാലിന്യങ്ങൾ ട്രാക്ടറിൽ പാണ്ടിത്താവളത്തിന് സമീപമുള്ള മാലിന്യ പ്ലാന്റിൽ എത്തിക്കും.
പ്ലാൻറിലെത്തിക്കുന്ന മാലിന്യങ്ങളിൽ നിന്ന് പാസ്റ്റിക് വേർതിരിച്ച് നേരെ സംസ്കരണ മെഷീനിലേക്ക്. 30 തൊഴിലാളികളാണ് പ്ലാന്റിൽ മാത്രം ജോലിക്കുള്ളത്. ഇരുമുടിക്കെട്ട് തയ്യാറാക്കുമ്പോൾ തന്നെ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന ബോധവൽക്കരണം എല്ലാ സ്വാമിമാർക്കും നൽകുന്നുണ്ട്. ശബരിമലയ്ക്ക് പുറമേ പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിലും അയല്‍ സംസ്‌ഥാനങ്ങളിലും വന്‍ പ്രചാരമാണ് ഇതിനോടകം പുണ്യം പൂങ്കാവനം പദ്ധതിക്ക് ലഭിക്കുന്നത്.
Story Highlights: ‘Punyam Poonkavanam’ project successfully enters twelfth year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here