‘തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ല’; ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി മന്ത്രി ആൻറണി രാജു

ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി മന്ത്രി ആൻറണി രാജു. കൊച്ചി ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ നിന്നാണ് ആൻറണി രാജു പിന്മാറിയത്. വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയുടെ തീരുമാനം. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.(antony raju withdrew from program of latin church)
തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടിയിലാണ് മന്ത്രി ആന്റണി രാജുവിനെ ക്ഷണിച്ചിരുന്നത്. നേരത്തെ തന്നെ മന്ത്രിയിൽ നിന്ന് അനുമതി വാങ്ങി ക്ഷണപത്രിക അടക്കം ആശുപത്രി തയാറാക്കിയിരുന്നു.
ബിഷപ്പ് പങ്കെടുക്കുന്നില്ല എന്ന കാര്യം അറിയില്ലായിരുന്നു എന്നും മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം സംഭവമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി വിശദീകരിച്ചു. ആശുപത്രിയിലെ അത്ര വലിയ പരിപാടിയായി തോന്നിയില്ല. വലിയ തിരക്കായതിനാൽ ഇന്ന് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: antony raju withdrew from program of latin church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here