‘ഉജ്ജ്വല തീരുമാനം, അതിരില്ലാത്ത സന്തോഷം, മികച്ച ടീം; UDF ഗവൺമെന്റ് ഉണ്ടാകാനുള്ള കൗണ്ട്ഡൗൺ ഇവിടെ തുടങ്ങുന്നു’: രാഹുൽ മാങ്കൂട്ടത്തിൽ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്തതിൽ അതിരില്ലാത്ത സന്തോഷമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം. ഒരു സാധാരണ പ്രവർത്തകനെ ആവേശത്തിലാക്കുന്ന ഉജ്ജ്വലമായ തീരുമാനമെടുത്ത കോൺഗ്രസിന്റെ ഹൈക്കമാന്റിന് സ്നേഹാഭിവാദ്യങ്ങളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റുകളുടെ ഒരു ടീമിനെയാണ് ഹൈക്കമാന്റ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. സണ്ണി ജോസഫ് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധനാണ്. കഴിഞ്ഞ നാല് വർഷക്കാലമായി ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ വളരെ ധീരമായി നയിച്ച, കോൺഗ്രസിന്റെ ഓരോ കോണിലുള്ള പ്രവർത്തകന്റെ വിശ്വാസവും ആത്മാഭിമാനവും ഉയർത്തിയ കെ സുധാകരൻ പ്രസിഡന്റ് പദവിയിൽ നിന്ന് മാറുമ്പോൾ അദ്ദേഹത്തിനെ കോൺഗ്രസിന്റെ വർക്കിങ് കമ്മറ്റിയിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ്.
കെപിസിസിയുടെ പ്രസിഡന്റായി കണ്ണൂരിൽ നിന്ന് തന്നെയാണ് ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നത്. UDF ഗവൺമെന്റ് ഉണ്ടാകാനുള്ള കൗണ്ട്ഡൗൺ ഇവിടെ തുടങ്ങുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
Story Highlights : Rahul Mamkootathil praises high command sunny joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here