ഗുജറാത്ത് തെരഞ്ഞെടുപ്പ്; വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടിംഗ് ശതമാനം കുറവായതിന് പിന്നാലെ, രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കൂടുതല്‍ പേര്‍ വോട്ടുചെയ്യാന്‍ എത്തണമെന്ന അഭ്യര്‍ത്ഥനയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ 5 നാണ് ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
സൂറത്ത്, രാജ്കോട്ട്, ജാംനഗര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം 2017നെക്കാള്‍ കുറവായിരുന്നു.
ഷിംലിയലെ ഗ്രാമപ്രദേശങ്ങളില്‍ 62.53 ശതമാനം മാത്രമായിരുന്നു ഇത്തവണ പോളിങ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ 13 ശതമാനം കുറവായിരുന്നു. 2017ല്‍ 75 ശതമാനം വോട്ട് രേഖപ്പെടുത്തിയിടത്താണ് ഇത്തവണ ഈ കുറവുണ്ടായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ എല്ലാ ജനങ്ങളുമെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു. 2017ലെ ശതമാനത്തെ മറികടക്കാന്‍ കൂടുതല്‍ വോട്ടര്‍മാര്‍ പോളിങ് രേഖപ്പെടുത്താനെത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.
Read Also: ഗുജറാത്തിലെ 93 മണ്ഡലങ്ങളിൽ ഇന്നും നാളെയും ശക്തമായ പ്രചരണം ; നിർദേശങ്ങളുമായി ബിജെപി
ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ആദിവാസി മേഖലകളില്‍ മികച്ച പൊളിംഗ് രേഖപ്പെടുത്തിയിരുന്നു. ഛോട്ടു വാസവയില്‍ 78 ശതമാനം വോട്ടിംഗ് ആണ് രേഖപ്പെടുത്തിയത്. എറ്റവും കുറവ് പോര്‍ബന്ദറിലായിരുന്നു. പട്ടിദാര്‍ സമുദായത്തിന് മേധാവിത്വം ഉള്ള മേഖലകളില്‍ വോട്ടിംഗ് ശതമാനം 2017 വര്‍ഷത്തിനേക്കാള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗര്‍ തുടങ്ങി 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
Story Highlights: Election Commission request to voters in gujarat election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here