Advertisement

പ്രമുഖ ദാർശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു

December 3, 2022
Google News 2 minutes Read
father a adappoor passes away

പ്രമുഖ ദാർശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു. 98 വയസ്സായിരുന്നു. കോഴിക്കോട് ക്രൈസ്റ്റ് ഹാളിൽ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം.ആദ്ധ്യാത്മിക മേഖലക്കൊപ്പം സാംസ്‌കാരിക -വൈജ്ഞാനിക രംഗത്തും അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. മദർ തെരേസയുടെ ദർശനങ്ങൾ മലയാളികൾക്കിടയിലേക്ക് പകർത്താൻ നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ദേയമാണ്. ( father a adappoor passes away )

നിരവധി ആദ്ധ്യാത്മിക ലേഖനങ്ങളും പുസ്തകവും ഫാദർ എ.അടപ്പൂർ എഴുതിയിട്ടുണ്ട്.ആരക്കുഴയാണ് സ്വദേശം. അവരാച്ചൻ എന്ന ഫാദർ അടപ്പൂർ അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി.1944 ലാണ് ഈശോ സഭയിൽ അദ്ദേഹം ചേർന്നത്. ഫ്രഞ്ച് സർക്കാറിൻറെ സ്‌കോളർഷിപ്പോടെയായിരുന്നു ഫ്രാൻസിലെ ഗവേഷണം.

1959 മാർച്ച് 19 നാണ് ഫാദർ എബ്രഹാം അടപ്പൂരായി പൗരോഹിത്യാഭിഷേകം സ്വീകരിച്ചു.സാമൂഹിക വിഷയങ്ങളിൽ നിരന്തം ഇടപെട്ട അദ്ദേഹം ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ഭൗതിക ശരീരം കോഴിക്കോട് ക്രൈസ്റ്റ്ഹാളിൽ പൊതുദർശനത്തിനായി വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാരം.

Story Highlights: father a adappoor passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here