Advertisement

സര്‍വകലാശാല വിസിമാര്‍ക്ക് ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍

December 3, 2022
Google News 2 minutes Read
governor notice to university vc's for hearing

cസര്‍വകലാശാല വിസിമാര്‍ക്ക് ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍. ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹാജരാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 12ന് രാവിലെ 11 മണിക്ക് ഹിയറിംഗിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം.

സര്‍വകലാശാലകളിലെ മുന്‍ വിസിമാര്‍ക്ക് പകരം അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്ക് ഹിയറിംഗിന് ഹാജരാകാം. യുജിസിയുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വിസിമാര്‍ക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. നവംബര്‍ ഏഴിന്, പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധിയും അവസാനിച്ചിരുന്നു.

Read Also: പാലാ കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച്ചക്ക് രാഷ്ട്രീയ മാനങ്ങളില്ല; ശശി തരൂർ

അതേസമയം യുജിസിയുടെ മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.

Story Highlights: governor notice to university vc’s for hearing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here