Advertisement

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

December 3, 2022
Google News 1 minute Read

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി. ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. (man died in wild elephant attack in attappadi)

കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു പുലര്‍ച്ചെ 5 മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണമുണ്ടായത്. രാവിലെ ശുചിമുറിയിലേക്ക് പോകാന്‍ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here