യുഎഇ നാഷ്ണൽ ഡേ; 51 ജിബിയുടെ സൗജന്യ ഡേറ്റ നൽകി ടെലികോം കമ്പനികൾ

യുഎഇയുടെ 51-ാം നാഷ്ണൽ ദിനത്തോടനുബന്ധിച്ച് വിവിധ കമ്പനികളാണ് ഓഫറുകളും ഡിസ്‌കൗണ്ടുകളും മറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ ടെലികോം കമ്പനികളും വൻ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്. ( uae national day 51 gb data free )
ടെലികോം കമ്പനികയായ എത്തിസലാത്ത് 51 ജിബിയാണ് ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്. ഡിസംബർ 1 ന് തുടങ്ങിയ ഈ സൗജന്യ ഓഫർ ഏഴ് ദിവസം വരെ നീളും. യുഎഇ സ്വദേശികൾക്കാണ് ഓഫർ ലഭ്യമാകുന്നത്.
ടെലികോം ഓപ്പറേറ്ററായ ഡിയുവും സമാന ഓഫറുമായി രംഗത്ത് വന്നിട്ടുണ്ട്. 51 ജിബി സൗജന്യ ഡേറ്റയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 5ന് മുൻപായി ഉപയോക്താക്കൾ ഓഫർ റിഡീം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് 30 ദിർഹത്തിന് മുകളിൽ റീചാർജ് ചെയ്യുമ്പോൾ 51 ജിബി സൗജന്യ ഡേറ്റ ലഭിക്കും.
Story Highlights: uae national day 51 gb data free
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here