‘ആന്റണി രാജുവിന് മാത്രമല്ല നമുക്കൊക്കെ സഹോദരന്മാരില്ലേ ?’; വിവാദത്തിൽ പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

ആന്റണി രാജുവിന്റെ സഹോദരൻ വിഴിഞ്ഞം സമരത്തെ അനുകൂലിച്ച വിഷയത്തിൽ പ്രതികരണവുമായി തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ. ആന്റണി രാജുവിന് മാത്രമല്ലല്ലോ സഹോദരനെന്ന് മന്ത്രി പ്രതികരിച്ചു. ( ahammed devarkoil about antony raju brother )
‘ആന്റണി രാജുവിന് മാത്രമല്ല നമുക്കൊക്കെ സഹോദരന്മാരില്ലേ ? പതിനെട്ട് വയസ് പൂർത്തിയായ ആർക്കും രാഷ്ട്രീയ പ്രവർത്തനം നടത്താനും മറ്റുമുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. ആന്റണി രാജുവിന്റെ സഹോദരൻ മറുഭാഗത്ത് ആയിപ്പോയി എന്ന് പറഞ്ഞ് അദ്ദേഹത്തെ കുറ്റക്കാരനാക്കാൻ കഴിയുമോ ? അത് ശരിയായ പ്രവണതയല്ല’- മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയേ പറ്റുള്ളുവെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ‘അത് സംസ്ഥാനത്തിന്റെ മാത്രം ആവശ്യമല്ല. അത് ഇന്ത്യാ രാജ്യത്ത് മറ്റൊരു പോർട്ടിനും അവകാശപ്പെടാൻ സാധിക്കാത്ത ഏറ്റവും നല്ല പോർട്ടാണ് വരാൻ പോകുന്നത്. കപ്പൽ ചാനിൽ നിന്ന് 10 നോട്ടിക്കൽ മൈൽ ദൂരത്ത് കരയുണ്ട്. അങ്ങനൊരു സംവിധാനം ലോകത്തെവിടെയും ഇല്ല. ഈ തുറമുഖം വരുന്നത് വഴി ശ്രീലങ്കൻ തുറമുഖവും ദുബായ് തുറമുഖത്തിന്റേയും സാധ്യതകൾ കുറയും. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നത് ഇന്ത്യയുടെ പുരോഗതിക്ക് അനിവാര്യമാണ്’- അഹമ്മദ് ദേവർ കോവിൽ വ്യക്തമാക്കി.
Story Highlights: ahammed devarkoil about antony raju brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here