‘അകംപൊള്ളുന്ന അട്ടപ്പാടി’; പിൻനിരക്കാരൻ്റെ ശബ്ദം മുൻനിരയിൽ എത്തിച്ച് ട്വന്റിഫോർ

സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പായ കേരളത്തില്‍ അഞ്ചാണ്ടിനിപ്പുറവും വൈദ്യുതി എത്താത്ത ഊരുകളുണ്ട് അട്ടപ്പാടിയില്‍. ധാന്യങ്ങളുടെ ചെറു കലവറയെന്ന് വിശേഷിപ്പിക്കുമ്പോഴും കാടിറങ്ങുന്ന മൃഗങ്ങളെ പ്രതിരോധിക്കാൻ അടച്ചുറപ്പുള്ള വീട്, നവജാത ശിശുകൾക്ക് പോഷകാഹാരം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇന്നും ഈ മണ്ണിന് കിട്ടാക്കനിയാണ്.
കേരളത്തിലെ ആദിവാസികളുടെ അവസ്ഥ സോമാലിയക്ക് തുല്യമാണെന്ന് രാഷ്ട്രീയ താൽപര്യത്തിന്റെ പേരിലായിരിക്കാം ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. എന്നാൽ കക്ഷിരാഷ്ട്രീയം മാറ്റിവച്ച് പരിശോധിച്ചാൽ ഇതിൽ എവിടേയോ ഒരു സത്യമില്ലേ? ഈ അന്വേഷണം അവഗണയുടെ മലകയറ്റത്തിന് 24 സംഘത്തിന് ഇന്ധനമായി. പിൻനിരക്കാരൻ്റെ ശബ്ദം മുൻനിരയിൽ എത്തിക്കാൻ 24 അട്ടപ്പാടി ഊരുകളിൽ എത്തി. കാടിൻ്റെ മക്കളുടെ കണ്ണീർവീണ മണ്ണിൽ നിന്നും യഥാർത്ഥ അട്ടപ്പാടിയുടെ ചിത്രം പൊതു സമൂഹത്തിലേക്ക് എത്തിച്ചു.
ട്വന്റിഫോര്‍ അന്വേഷണ പരമ്പര ‘അകംപൊള്ളുന്ന അട്ടപ്പാടി’ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. വൈദ്യുതിയില്ലാത്ത ഊരുകളില്‍ സര്‍ക്കാര്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗം വിളക്കുകളും കത്തുന്നില്ല. അട്ടപ്പാടിയിലെ 9 ഊരുകള്‍ക്ക് ശൗചാലയങ്ങളുമില്ല, കുടിവെള്ളമില്ല. എണ്ണമറ്റ ദുരിതങ്ങൾ അധികാരികളിലേക്ക് എത്തിച്ചു. വഴിയും വെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അട്ടപ്പാടിക്ക് അന്യമാകാതിരിക്കാന്‍ അധികാരികൾ ശ്രമം തുടങ്ങി.
Story Highlights: ‘Akampollunna Attapadi’ Twentyfour showed the real image of Attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here