‘ഭക്ഷണമില്ല, ലഗേജ് ലഭിച്ചില്ല’; മലേഷ്യൻ എയർലൈൻസിനെതിരെ ദീപക് ചഹാർ

ബംഗ്ലാദേശ് പര്യടനത്തിനായി എത്തുന്നതിനിടെ മലേഷ്യൻ എയർവെയ്സിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായെന്ന് ഇന്ത്യൻ പേസർ ദീപക് ചഹാർ. ബിസിനസ് ക്ലാസിൽ ഭക്ഷണം ലഭിച്ചില്ലെന്നും 24 മണിക്കൂർ കഴിഞ്ഞിട്ടും ലഗേജ് ലഭിച്ചില്ലെന്നും ചഹാർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. തുടർന്ന് പരാതി അറിയിക്കാൻ മലേഷ്യൻ എയർലൈൻസ് നൽകിയ ലിങ്ക് വർക്ക് ചെയ്യുന്നില്ലെന്നും ദീപക് ചഹാർ കുറിച്ചു.
‘മലേഷ്യൻ എയർലൈൻസ് വഴിയുള്ള യാത്രക്കിടയിൽ മോശമായ അനുഭവം ഉണ്ടായി. ആദ്യം ഞങ്ങളെ അറിയിക്കാതെ അവർ യാത്ര ചെയ്യേണ്ടിയിരുന്ന ഫ്‌ളൈറ്റ് മാറ്റി. ബിസിനസ് ക്ലാസിൽ ഭക്ഷണം ലഭിച്ചില്ല. ലഗേജിനായി 24 മണിക്കൂറായി കാത്തിരിക്കുന്നു. നാളെ ഞങ്ങൾക്ക് മത്സരം ഉള്ളതാണ്.’- ചഹാർ ട്വീറ്റ് ചെയ്തു. ഇതിനു മാപ്പപേക്ഷിച്ച് മലേഷ്യൻ എയർലൈൻസ് മറുപടി ട്വീറ്റ് കുറിച്ചു. ഈ ട്വീറ്റിലാണ് പരാതി അറിയിക്കാൻ ലിങ്ക് നൽകിയത്. എന്നാൽ, ഈ ലിങ്ക് വർക്ക് ചെയ്യുന്നില്ലെന്ന് ചഹാർ മറുപടി നൽകി. തുടർന്ന്, ഒരു കസ്റ്റർ കെയർ എക്സിക്യൂട്ടിവ് ഉടൻ ബന്ധപ്പെടുമെന്ന് മലേഷ്യൻ എയർലൈൻസ് മറുപടിയായി കുറിച്ചു.
Had a worse experience traveling with Malaysia airlines @MAS .first they changed our flight without telling us and no food in Business class now we have been waiting for our luggage from last 24hours .imagine we have a game to play tomorrow 😃 #worse #experience #flyingcar
— Deepak chahar 🇮🇳 (@deepak_chahar9) December 3, 2022
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബംഗ്ലാദേശ് പര്യടനത്തിന് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഇന്ത്യൻ സമയം രാവിലെ 11.30 ന് ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ന്യൂസീലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന മുതിർന്ന താരങ്ങളൊക്കെ ഇന്ത്യൻ ടീമിൽ തിരികെ എത്തിയിട്ടുണ്ട്.
Story Highlights: deepak chahar malaysia airlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here