Advertisement

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം: ഋഷഭ് പന്തിന് ഇടമില്ല. കുൽദീപ് സെൻ അരങ്ങേറും

December 4, 2022
Google News 6 minutes Read

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേറ്റിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ടീമിൽ ഇടം ലഭിച്ചില്ല. താരത്തെ ബിസിസിഐ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു. ടെസ്റ്റ് പരമ്പരയിൽ ഋഷഭ് തിരികെയെത്തും. ഇന്നത്തെ കളിയിൽ കെഎൽ രാഹുലാവും ഇന്ത്യക്കായി വിക്കറ്റ് സംരക്ഷിക്കുക. മധ്യ പ്രദേശ് പേസർ കുൽദീപ് സെൻ ഇന്ത്യക്കായി അരങ്ങേറും. വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹ്‌മദ് തുടങ്ങിയവരും ടീമിലുണ്ട്.

ടീമുകൾ:

Bangladesh : Litton Das(c), Anamul Haque, Najmul Hossain Shanto, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Afif Hossain, Mehidy Hasan Miraz, Hasan Mahmud, Mustafizur Rahman, Ebadot ഹൊസൈൻ

India : Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul(w), Washington Sundar, Shahbaz Ahmed, Shardul Thakur, Deepak Chahar, Mohammed Siraj, Kuldeep Sen

Story Highlights: india batting bangladesh odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here