Advertisement

‘മാജിക്കൽ മെസ്സി’; അദ്യ പകുതിയിൽ അർജന്‍റീന മുന്നിൽ

December 4, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ അദ്യ പകുതി പിന്നിടുമ്പോൾ അർജന്‍റീന ഒരു ഗോളിനു മുന്നിൽ. 35 ആം മിനിറ്റിൽ സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലൂടെയാണ് ടീം ലീഡ് നേടിയത്. ബോക്സിന്‍റെ വലതുവിങ്ങിൽ നിന്നുള്ള ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ലോകകപ്പ് ​ഗോളാണിത്.

ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും ഈ ഗോളോടെ മെസി സ്വന്തമാക്കി. ഇതിഹാസ താര മറഡോണയെയാണ് മെസ്സി ഗോൾ വേട്ടയിൽ മറികടന്നത്. കൂടാതെ മെസ്സിയുടെ കരിയറിലെ 1000ാമത്തെ മത്സരമാണിത്. ഇതോടെ ഖത്തർ ലോകകപ്പിലെ മെസ്സിയുടെ ഗോൾ നേട്ടം മൂന്നായി. 9 ഗോളുകളാണ് മെസ്സി ലോകകപ്പുകളിൽ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ അര്‍ജന്റീന ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ആദ്യ പത്തു മിനിറ്റിൽ അർജന്‍റീനയുടെ കാലുകളിലായിരുന്നു പന്ത്. എന്നാൽ ആദ്യ 22 മിനിറ്റില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് സ്‌കലോണി അര്‍ജന്റീനയെ ഇറക്കിയത്. പരുക്കേറ്റ ഏയ്ഞ്ജല്‍ ഡി മരിയ ആദ്യ ഇലവനില്ല. പകരം പപ്പു ഗോമസ് ടീമിലിടം നേടി. 4-3-3 ശൈലിയിലാണ് അര്‍ജന്റീന കളിക്കുന്നത്.

Story Highlights: Magical Messi Puts Argentina 1-0 Up vs Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here