Advertisement

പറകൊട്ടി പാടി സർവ ദോഷവും നീക്കും; മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്

December 4, 2022
1 minute Read

ശബരിമലയിൽ നടത്തിവരുന്ന വ്യത്യസ്തമായ വഴിപാടുകളിൽ ഒന്നാണ് മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്. പറകൊട്ടി പാടുന്നതിലൂടെ സർവ ദോഷവും മാറുമെന്നാണ് ഭക്തരുടെ വിശ്വാസം.

ശത്രുദോഷവും ശനിദോഷവും അകറ്റാന്‍ പറകൊട്ടിപാടുന്നതിലൂടെ കഴിയുമെന്നാണ് ഭക്തരുടെ വിശ്വാസം. പറകൊട്ടിപ്പാടാനുള്ള അവകാശം പരമശിവന്‍ വേല സമുദായക്കാര്‍ക്ക് നല്‍കിയെന്നാണ് ഐതീഹ്യം. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള വേല സമുദായത്തില്‍ പ്പെട്ടവരാണ് പറകൊട്ടിപാടുന്നത്.

Read Also: വിവാദങ്ങൾ ശക്തമാകുന്നതിനിടെ ശശിതരൂർ ഇന്ന് പത്തനംതിട്ടയിലെത്തുന്നു

പതിനെട്ടാം പടിക്ക് താഴെയായിരുന്നു ആദ്യ കാലങ്ങളില്‍ പറകൊട്ടി പാടിയിരുന്നത് പിന്നീട് തിരക്ക് വര്‍ധിച്ചതോടെ അത് മാളികപ്പുറത്തിന് സമീപത്തേക്ക് മാറ്റുകയായിരുന്നു. ആട്ടിൻ തോലുപയോഗിച്ച് ചൊടലി, ചൂരൽ എന്നിവയിലാണ് വാദ്യ ഉപകരണമായ പറ തയാറാക്കുന്നത്. തെറ്റി, തുളസി, ചെമ്പകം, ചെമ്പരത്തി, അശോകം, മുല്ല എന്നിവയുടെ കമ്പുകളിൽ ഏതെങ്കിലുമൊന്നാണ് പറ കൊട്ടാൻ ഉപയോഗിക്കുന്നത്. വൃശ്ചികം ഒന്ന് മുതൽ മകരവിളക്ക് വരെയും പറകൊട്ടി പാട്ടുകാർ സന്നിധാനത്തുണ്ടാകും.

Story Highlights: parakottipattu sabarimala malikappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top