Advertisement

സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ പിഎം ഹരിദാസ് അന്തരിച്ചു

December 4, 2022
Google News 2 minutes Read
retired sp pm haridas

സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്പി പിഎം ഹരിദാസ് അന്തരിച്ചു. കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം. ( retired sp pm haridas )

1984 ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിന്റെ കഥ ചുരുളഴിയുന്നത് അങ്ങനെയായിരുന്നു.

ദുൽഖർ ചിത്രം ‘കുറുപ്പിൽ’ ഇന്ദ്രജിത്താണ് പിഎം ഹരിദാസിന്റെ വേഷം അഭിനയിച്ചത്. ഡിവൈഎസ്പി കൃഷ്ണദാസ് എന്നതായിരുന്നു കഥാപാത്രത്തിന്റെ പേര്.

Story Highlights: retired sp pm haridas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here