Advertisement

വന്‍പ്രളയത്തില്‍ വീട് നിലംപൊത്തി; പിന്നെ ദുരിതങ്ങളുടെ തോരാമഴ; സിജിമോന് തുണയായി ട്വന്റിഫോര്‍ ഇടപെടല്‍

December 4, 2022
Google News 1 minute Read
sijimon home story 24 impact

ട്വന്റിഫോര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഒരു പിടി നല്ല ഓര്‍മകള്‍ കൂടിയുണ്ട്. ട്വന്റിഫോര്‍ വാര്‍ത്തയുടെ ഇടപെടലിനെ തുടര്‍ന്ന് നിരവധി ജീവനുകളാണ് പ്രതിസന്ധികളെ അതിജീവിച്ചത്. അതിലൊന്നാണ് കുട്ടനാട്ടില്‍ നിന്നുള്ള സിജിമോന്റെ കഥ. ആദ്യ പ്രളയത്തില്‍ തകര്‍ന്ന സിജിമോന്റെ വീട് പുനര്‍നിര്‍മിച്ചതാണ്. അത് രണ്ടാം പ്രളയം കൊണ്ടുപോയപ്പോള്‍ തളര്‍ന്നുനിന്ന സിജിമോന്‍ അതിനെയെല്ലാം അതിജീവിച്ചത് ഈ ഇടപെടല്‍ കൊണ്ടായിരുന്നു.

അഞ്ചുപേരായിരുന്നു സിജിമോന്റെ വീട്ടിലുണ്ടായിരുന്നു. 2018ലെ മഹാ പ്രളയത്തില്‍ അതു നിലംപൊത്തി. പിന്നെ എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമായിരുന്നു. സര്‍ക്കാര്‍ കൊടുത്ത നാലു ലക്ഷം രൂപകൊണ്ട് വീടുപണി തുടങ്ങി. വയറിങ് വരെ പൂര്‍ത്തിയാക്കി. തേപ്പ് മാത്രമായിരുന്നു ബാക്കി. അപ്പോഴേക്കും കടം 15 ലക്ഷമായി. പിന്നെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി അടുത്ത വെള്ളപ്പോക്കത്തില്‍ അതും നിലംപൊത്തി.

ഈ പ്രതിസന്ധികളിലെല്ലാം എങ്ങനെ ജീവിക്കുമെന്നറിയാതെ ആ അഞ്ചുപേരെയും ചേര്‍ത്തുനിര്‍ത്തി സിജിമോന്‍. പകച്ചുനില്‍ക്കുന്ന ആ കുടുംബത്തിന്റെ വാര്‍ത്ത ട്വന്റിഫോറിലൂടെ ജനങ്ങളിലേക്ക്. ഉടനുണ്ടായി പ്രതികരണം. അങ്ങനെ സജിമോന് വീടൊരുങ്ങി. ‘എന്തുപറയണമെന്നറിയില്ല, വളരെയധികം നന്ദിയുണ്ട്…. സജിമോന്‍ പറയുന്നു.

Read Also: കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി

ഇനിയൊരിക്കലും വീടുവയ്ക്കാനാകാത്ത ആ തുണ്ടുഭൂമിയില്‍ നിന്ന് കൂടിയാണ് സിജിമോന്‍ രണ്ടു പ്രളയങ്ങളിലൂടെ കുടിയൊഴിക്കപ്പെട്ടത്. കുട്ടനാട്ടിലെ അനേകരുടെ തീരാത്ത ദുരിതത്തിന്റെ പ്രതിനിധിയാണ് ഈ മനുഷ്യന്‍.

Story Highlights: sijimon home story 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here