കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച തുക മുടങ്ങിയിട്ട് 23 മാസങ്ങൾ; ഒടുവിൽ 24 വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ

സംസ്ഥാനത്ത് കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച തുക മുടങ്ങിയിട്ട് 23 മാസങ്ങൾ പിന്നിടുന്നു. ലഭ്യമായ കണക്കനുസരിച്ച് 92,412 പേരാണ് കേരളത്തിൽ കിടപ്പുരോഗികളെ പരിചരിക്കുന്നത്. അവർക്ക് മാസം തോറും സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ചത് 600 രൂപ വീതമാണ്. ഒന്നിനും തികയില്ലെങ്കിലും ഇവർക്ക് ഒരു താൽക്കാലിക ആശ്വാസമായിരുന്നു ആ തുക. ( Financial support for inpatient carers ).
നാൽപ്പത്തിരണ്ടര കോടി രൂപയാണ് ഇതിനായി ബഡ്ജറ്റിൽ നീക്കിവച്ചിരുന്നതെങ്കിലും പണം അനുവദിച്ചിട്ടില്ലായിരുന്നു. ഒരാൾക്ക് 13000 രൂപയോളമാണ് കിട്ടാനുള്ളത്. ഒടുവിൽ 24 വാർത്തയ്ക്കു പിന്നാലെയാണ് ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായത്. അതായത് ഒരു ലക്ഷത്തിൽ താഴെ വരുന്ന ഗുണഭോക്താക്കൾക്ക് മൊത്തം കിട്ടാനുള്ള തുക 100 കോടി രൂപയ്ക്ക് മുകളിൽ വരും. 24 വാർത്തയ്ക്ക് പിന്നാലെയാണ് ഈ പ്രശ്നത്തിന് പരിഹാരമായത്.
Story Highlights: Financial support for inpatient carers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here