ഗുജറാത്തിൽ ആര് ? എക്‌സിറ്റ് പോൾ ഫലം പുറത്ത്

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലം പുറത്ത്. ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ( gujarat himachal pradesh exit poll )
ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന ബിജെപിക്ക് വലിയ കുതിപ്പുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഗുജറാത്തിൽ ബിജെപി 128-148 സീറ്റ് നേടുമെന്നാണ് റിപബ്ലിക് ടിവി പ്രവചിക്കുന്നു. കോൺഗ്രസ് 30 മുതൽ 42 സീറ്റ് വരെ നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പ്രവചിച്ചു. ഹിമാചലിൽ ബിജെപിക്ക് സീറ്റ് കുറയുമെങ്കിലും ഭരണം നിലനിർത്തുമെന്ന് തന്നെയാണ് പ്രവചനം.
പി മാർകിന്റെ പ്രവചനവും ബിജെപിക്ക് അനുകൂലമാണ്. ഗുജറാത്തിൽ ബിജെപി 128 സീറ്റ് മുതൽ 148 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 30 മുതൽ 42 സീറ്റ് വരെ നേടുമെന്നും ആംആദ്മി പാർട്ടി 2 മുതൽ 10 സീറ്റുകൾ വരെ നേടുമെന്നും പി മാർക്ക് പ്രവചിക്കുന്നു.
ജൻ കി ബാത്തിന്റെ എക്‌സിറ്റ് പോൾ ഫലം ഗുജറാത്തിൽ ബിജെപി 117 മുതൽ 140 സീറ്റ് വരെ നേടുമെന്ന് ചൂണ്ടിക്കാട്ടുന്നു. ബിജെപി 34 മുതൽ 51 സീറ്റ് വരെ നേടുമെന്നും ആംആദ്മി പാർട്ടി 6 മുതൽ 13 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു.
Read Also: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം
ഹിമാചൽ പ്രദേശ്
ഹിമാചലിൽ ബിജെപി 34 മുതൽ 39 സീറ്റ് വരെ നേടുമെന്നും റിപബ്ലിക് ടിവിയുടെ എക്‌സിറ്റ് പോൾ വിലയിരുത്തുന്നു. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോൾ ഫലം പ്രകാരം ഹിമാചലിൽ ബിജെപി 38 സീറ്റും, കോൺഗ്രസ് 28 സീറ്റും നേടും. ആംആദ്മി നേട്ടമുണ്ടാക്കില്ലെന്നാണ് പ്രവചനം.
ആക്‌സിസ് മൈ ഇന്ത്യ പ്രവചനം ബിജെപി 24 മുതൽ 34 സീറ്റുകൾ വരെ നേടുമെന്നാണ്. കോൺഗ്രസ് 30 മുതൽ 40 സീറ്റുകൾ വരെ നേടാമെന്നും പ്രവചിക്കുന്നു. ടൈംസ് നൗ ബിജെപി 38 സീറ്റ് നേടുമെന്നും കോൺഗ്രസ് 28 സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
ആജ് തക്ക് മറ്റ് എക്‌സിറ്റ് പോളുകളിൽ നിന്ന് വിപരീതമായി കോൺഗ്രസ് നേട്ടം കൊയ്യുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 30 മുതൽ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് ആജ് തക്കിന്റെ എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 24-30 സീറ്റുകളാണ് ബിജെപി നേടുമെന്ന് ആജ് തക്ക് പ്രവചിക്കുന്നത്.
Story Highlights: gujarat himachal pradesh exit poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here