Advertisement

രാജ്യം ആര് ഭരിക്കും? എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ; 5 മണി മുതൽ ട്വന്റിഫോർ പോൾ ഓഫ് പോൾസ്

June 1, 2024
Google News 4 minutes Read
Loksabha Election exit poll

543 അംഗ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജയം ആർക്ക് ? രാജ്യം ഭരിക്കുന്നതാര് ? ഫലസൂചനയുമായി എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നറിയാം. വിവിധ ചാനലുകളുടേയും ഏജൻസികളുടേയും എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30 മുതൽ പുറത്തുവരും. ട്വന്റിഫോർ പോൾ ഓഫ് പോൾസ് വൈകിട്ട് അഞ്ച് മുതൽ കാണാം.(Loksabha Election exit poll)

ഓരോ ഘട്ടത്തിലും വോട്ടു ചെയ്ത് ഇറങ്ങിയ നിശ്ചിത എണ്ണം ആളുകളെ നേരിൽ കണ്ടാണ് എക്സിറ്റ് പോളുകൾ തയ്യാറാക്കുന്നത്. 2019 ൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ അനുസരിച്ച് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ NDA ക്ക് പ്രവചിച്ചത് 339 മുതൽ 365 സീറ്റുകൾ വരെയായിരുന്നു.യു പി എക്ക് 77 മുതൽ 108 വരെയും. ന്യൂസ് 24 – ടുഡേസ് ചാണക്യ NDA ക്ക് 350 സീറ്റു വരെയും യു പി എക്ക് 95 സീറ്റ് വരെയുമാണ് പ്രവചിച്ചത്. ന്യൂസ് 18 – ഇപ് സോസ് എൻഡിഎക്ക് 336 ഉം UPA ക്ക് 82 ഉം മറ്റുള്ളവർക്ക് 124 സീറ്റും പ്രവചിച്ചു.

ടൈംസ് നൗ – വി എം ആർ എക്സിറ്റ് പോൾ പ്രവചനം എൻ ഡി എക്ക് 306 ഉം യു പി എക്ക് 132 ഉം സീറ്റുകളായിരുന്നു. ഇന്ത്യ ടി വി -സി എൻ എക്സ് എൻ ഡി എക്ക് 300 ഉം യു പി എക്ക് 120 സീറ്റുകൾ പ്രവചിച്ചു. സീ വോട്ടർ എൻഡിഎക്ക് 287 ഉം ,യു പി എക്ക് 128 ഉം സീറ്റുകൾ കിട്ടുമെന്നാണ് പ്രവചിച്ചത്. വോട്ടെണ്ണി ക്കഴിഞ്ഞപ്പോൾ എൻഡിഎക്ക് 353 ഉം യു പി എക്ക് 91 ഉം സീറ്റുകൾ ലഭിച്ചു .

Read Also: 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി മോദി വിവേകാനന്ദപാറയില്‍ നിന്ന് മടങ്ങി

2014ൽ NDA ക്ക് 276 ഉം യു പി എക്ക് 97 ഉം മറ്റുള്ളവർക്ക് 148 സീറ്റുകളും CNN IBN പ്രവചിച്ചപ്പോൾ ഇന്ത്യാ ടുഡേ എൻഡിഎക്ക് 272 ഉം UPA ക്ക് 115 ഉം മറ്റുള്ളവർക്ക് 156 സീറ്റുകളും പ്രവചിച്ചു. ന്യൂസ് 24 2014 ൽ പ്രവചിച്ചത് എൻഡിഎക്ക് 340 ഉം യു പി എക്ക് 70 ഉം മറ്റുള്ളവർക്ക് 133 ഉം സീറ്റുകൾ പ്രവചിച്ചു. ടൈംസ് നൗ NDA ക്ക് 249 ഉം UPA ക്ക് 148 ഉം മറ്റുള്ളവർക്ക് 146 സീറ്റുകളുമാണ് പ്രവചിച്ചത്. എ ബി പി ന്യൂസ് NDA ക്ക് 274 ഉം UPA ക്ക് 97 ഉം മറ്റുള്ളവർക്ക് 165 ഉം സീറ്റുകൾ പ്രവചിച്ചപ്പോൾ എൻഡിടിവി പ്രവചിച്ചത് NDA ക്ക് 279 ഉം UPA ക്ക് 103 ഉം മറ്റുള്ളവർക്ക് 161 ഉം സീറ്റുകളായിരുന്നു. 2014ൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ സീറ്റു നില – NDA – 336
UPA – 66. മറ്റുള്ളവർ – 47.

Story Highlights : Loksabha Election exit poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here