Advertisement

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പേരില്‍ വ്യാപക ജോലി തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

December 5, 2022
Google News 2 minutes Read
job fraud in the name of Indigo Airlines

പ്രമുഖ എയര്‍ലൈന്‍ ഗ്രൂപ്പായ ഇന്‍ഡിഗോയുടെ പേരില്‍ വ്യാപക ജോലി തട്ടിപ്പ്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ ടീമില്‍ ജോലിയുണ്ടെന്നറിയിച്ചാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പ് സംഘം വ്യാപകമെന്നും ജാഗ്രത വേണമെന്നും ഇന്‍ഡിഗോ അറിയിച്ചു.

അരലക്ഷം രൂപയിലധികം ശമ്പളം, ഭക്ഷണ താമസ സൗകര്യങ്ങള്‍ സൗജന്യം. ഇന്റര്‍നെറ്റില്‍ നഴ്‌സിങ് ജോലികള്‍ തിരയാറുള്ള തിരുവനന്തപുരം കരകുളം സ്വദേശിനി നിമ്മി കൃഷ്ണയുടെ ഇന്‍സ്റ്റഗാം അക്കൗണ്ടിലേക്ക് ആകര്‍ഷണീയ ഓഫറുകള്‍ നിരത്തിയാണ് പരസ്യമെത്തിയത്. എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയിലേക്ക് അടിയന്തരമായി നഴ്‌സുമാരെ ആവശ്യമുണ്ടെന്നായിരുന്നു, എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയെന്ന അക്കൗണ്ടിലെ പരസ്യവാചകം. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ നിമ്മി അപേക്ഷ നല്‍കി.

രജിസ്‌ട്രേഷനായി ആവശ്യപ്പെട്ട പണം അയച്ചുകൊടുത്തതിന് പിന്നാലെ നിമ്മിയുടെ വാട്‌സാപ്പിലേക്ക് തട്ടിപ്പുകാര്‍ ഇന്‍ഡിഗോയുടെ പേരില്‍ റെസിപ്റ്റ് നല്‍കി. ഓണ്‍ലൈന്‍ ക്ലാസിനെന്ന പേരില്‍ വീണ്ടും പണമാവശ്യപ്പെട്ടതോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ നഴ്‌സായ നിമ്മിക്ക് സംശയം തോന്നിയത്.

Read Also: ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസ് നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്

തിരുമല സ്വദേശിയായ ദമ്പതികള്‍ക്ക് സമാനമായ തട്ടിപ്പിലൂടെ നഷ്ടമായത് എഴുപത്തിഅയ്യായിരം രൂപയാണ്. തട്ടിപ്പുകള്‍ വ്യാപകമെന്നും വന്‍തുകകള്‍ നഷ്ടമായവര്‍ പരാതികളറിയിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അധികൃതര്‍ പ്രതികരിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇന്‍ഡിഗോയുമായി ഒരു ബന്ധവുമില്ല. എല്ലാ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഇന്‍ഡിഗോ തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജര്‍ വിജിത് പറഞ്ഞു.

Story Highlights: job fraud in the name of Indigo Airlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here