‘ജോഡോ യാത്ര മാധ്യമങ്ങൾ ബഹിഷ്‌കരിക്കുന്നു’; അശോക് ഗെലോട്ട്

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മാധ്യമങ്ങൾ ബഹിഷ്‌കരിക്കുകയാണെന്ന് ആരോപണം. ലക്ഷങ്ങൾ അണിനിരക്കുന്ന ചരിത്ര യാത്ര എന്തുകൊണ്ട് സംപ്രേക്ഷണം ചെയ്യുന്നില്ലെന്നും ഗെലോട്ട് ചോദിച്ചു.
വാർത്ത നൽകേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. രാഹുൽ ഗാന്ധി നയിക്കുന്ന ചരിത്ര യാത്രയെ അവഗണിക്കുന്നതിലൂടെ രാജ്യത്തോടുള്ള കടമ നിറവേറ്റുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെട്ടു. മാധ്യമ നിലപാടുകൾ തിരുത്തിയില്ലെങ്കിൽ ചരിത്രം അവരോട് പൊറുക്കില്ലെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു.
ഗെലോട്ട്-സച്ചിൻ പോര് കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിച്ചത്. കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ രാഹുൽ ഗാന്ധിക്കും കമൽനാഥിനുമൊപ്പം കൈകോർത്ത് നൃത്തം ചെയ്യുന്ന ഇരുവടുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
Story Highlights: Medias Boycotting Bharat Jodo Yatra Says Ashok Gehlot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here