‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ്‌യു ഭാരവാഹിയായി’, സിപിഐഎമ്മുകാരും അധ്യാപകരുമടക്കം റോഡിലിട്ട് തല്ലി; നാട്ടകം സുരേഷ്

കെ എസ് ശബരീനാഥന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. തന്റെ പാരമ്പര്യത്തെ കുറിച്ച് ശബരീനാഥനോട് ഇനി മറുപടി പറയാനില്ല. ഒരു വിവാദമുണ്ടാക്കാനും ഉദ്ദേശിക്കുന്നില്ല. ജി കാര്‍ത്തികേയനുമായി ചെറുപ്പം മുതലേ നല്ല ബന്ധമുണ്ടായിരുന്നെന്നും നാട്ടകം സുരേഷ് പറഞ്ഞു.
‘മറിയപ്പിള്ളി സ്‌കൂളില്‍ ആദ്യമായി കെ എസ് യുവിന്റെ സ്ഥാനാര്‍ത്ഥിയാകുന്നത് ഞാനാണ്. അന്ന് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. അവിടെ തുടങ്ങിയതാണ് എന്റെ രാഷ്ട്രീയ ജീവിതം. ഈ റോഡ് അന്ന് ചെറുതാണ്. ഇവിടെയിട്ട് അന്നെന്നെ സിപിഐഎമ്മുകാരും എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരായ അധ്യാപകരും തല്ലി. ഒരു നിക്കറിട്ടോണ്ട് നടക്കുന്ന പ്രായത്തിലാണിത്.
ഇവിടെ യൂത്ത് കോണ്‍ഗ്രസ് ഇല്ലാതിരുന്ന കാലത്ത് കൂടെ പഠിച്ച കുട്ടികളെ കൂട്ടി യൂണിറ്റുണ്ടാക്കി 16ാം വയസില്‍ ഞാന്‍ യൂണിറ്റ് പ്രസിഡന്റായി. അതിന് ശേഷം യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായി. അതും കഴിഞ്ഞ് കെഎസ്‌യു ഭാരവാഹിയുമായി. അന്ന് തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിലൂടെയാണ് ഇന്ന് ഡിസിസി പ്രസിഡന്റായി നില്‍ക്കുന്നത്’.
Read Also: വള്ളം കളിക്കിടെ വയര്‍ലെസ് സെറ്റ് വീണുപോയി; പമ്പാ നദിയില്‍ മുങ്ങിത്തപ്പി പൊലീസ്
ജി കാര്‍ത്തികേയനുമായി നല്ല ബന്ധം ചെറുപ്പത്തിലേ ഉണ്ടായിരുന്നെന്നും ശബരിനാഥന്റെ വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.
Story Highlights: nattakam suresh about his ksu life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here