പാസഞ്ചർ ബസുകൾക്ക് സുരക്ഷ മാനദണ്ഡം കർശനമാക്കി സൗദി

മുഴുവൻ പാസഞ്ചർ ബസുകൾക്കും സുരക്ഷ മാനദണ്ഡം കർശനമാക്കി സൗദി. എട്ടുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകളിലാണ് സാങ്കേതിക, സുരക്ഷ ഉപകരണങ്ങൾ ഉറപ്പാക്കാൻ സൗദി പൊതുഗതാഗത അതോറിറ്റി നടപടി തുടങ്ങിയത്. വെള്ളിയാഴ്ച മുതൽ ഇത് നടപ്പായി.
പൊതുസുരക്ഷ ഉപകരണങ്ങൾ, ബസിനുള്ളിൽ കാമറ, ലൈറ്റ് ഇൻഡിക്കേറ്റർ, ഇലക്ട്രോണിക് സ്ക്രീനുകൾ തുടങ്ങിയ സംവിധാനങ്ങൾ ഘടിപ്പിക്കണം, എമർജൻസി എക്സിറ്റ് സൗകര്യങ്ങളുടെയും ഇടക്കിടെ നിർത്തുമെന്ന സൂചനയുടെയും അടയാളങ്ങൾ പതിക്കണം എന്നിവയാണ് കർശനമാക്കിയ നിബന്ധനകൾ.
Read Also: ഇനി മുതൽ സൗദിയിൽ 5ജി സേവനങ്ങൾ ലഭ്യം
പാസഞ്ചർ ബസ് സർവീസുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുന്നതിനുമാണ് ഈ നടപടിയെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
Story Highlights: Saudi tightens safety standards for passenger buses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here