ഇനി മുതൽ സൗദിയിൽ 5ജി സേവനങ്ങൾ ലഭ്യം

സൗദിയില്‍ 5 ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങി. ഔദ്യോഗിക ടെലികോം കമ്പനിയായ എസ്.ടി.സിയാണ് 5ജി സേവനം പ്രഖ്യാപിച്ചത്.
സൗദിയിലെ ഔദ്യോഗിക ടെലികോം കമ്പനി എസ്.ടി.സിയാണ് 5ജി സേവനവുമായി രംഗത്തെത്തിയത് . മൊബൈല്‍ വരിക്കാര്‍ക്കും ഗാർഹിക കണക്ഷനായും ഈ സേവനം ലഭ്യമാകും. അതിവേഗ ഇൻറര്നെറ്റിൻറ്റെ അഞ്ചാം തലമുറയാണ് സൗദിയിലും ലഭ്യമായത് ഇന്ന് മുതല്‍ സൗദിയിലെ പ്രധാന നഗരങ്ങളില്‍ 5ജി സേവനം ലഭ്യമായി തുടങ്ങി .
ഉടനടി 5ജി നെറ്റ്വർക് രാജ്യത്തിൻറ്റെ എല്ലായിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എസ്.ടി.സി വൃത്തങ്ങൾ അറിയിച്ചു . ഹോം റൗട്ടേഴ്സ് വഴിയാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക.. സൗദി ടെലികോം കമ്പനിയുടെ സഹശ്രേണിയായ കുവൈത്തിലെ വിവയിലും 5ജി സേവനങ്ങള്‍ ലഭ്യമാണ്. ബഹ്റൈനിലും വിവ ഉടന്‍ 5ജി സേവനം ആരംഭിക്കുമെന്നാണ് സൂചന
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here