Advertisement

യുഎഇ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു

December 5, 2022
Google News 2 minutes Read
uae school winter holidays

യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു. ഡിസംബറിലെ ഈ ആഴ്ച തന്നെ ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും അടയ്ക്കും. ജനുവരി 2നാണ് സ്‌കൂളുകൾ തുറക്കുക. ( uae school winter holidays )

നേളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അക്കാദമിക് കലൻഡർ പ്രകാരം ഡിസംബർ 12 മുതൽ ഡിസംബർ 30 വരെയാണ് സ്‌കൂൾ അവധി. എന്നാൽ ഡിസംബർ 10, 11 ദിവസങ്ങൾ വാതാന്ത്യമായതിനാലും ജനുവരി 1 പൊതു അവധി ആയതിനാലും കുട്ടികൾക്ക് മൂന്ന് ദിവസം അധിക അവധി ലഭിക്കും.

Read Also: ബഹ്‌റൈനിൽ അമിതവണ്ണമുള്ളവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു; ആരോഗ്യരംഗം ആശങ്കയിൽ

വിന്റർ അവധി കഴിഞ്ഞാൽ അടുത്തത് വരുന്ന് സ്പ്രിംഗ് ബ്രേക്ക് ആണ്. അതുകൊണ്ട് തന്നെ മാർച്ചിലും കുട്ടികൾക്ക് സമാന രീതിയിൽ അവധി ലഭിക്കും.

Story Highlights: uae school winter holidays

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here