Advertisement

ബഹ്‌റൈനിൽ അമിതവണ്ണമുള്ളവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു; ആരോഗ്യരംഗം ആശങ്കയിൽ

December 5, 2022
Google News 2 minutes Read
obesity rates in Bahrain alarmingly increases

ബഹ്‌റൈനിൽ അമിതവണ്ണമുള്ളവരുടെ എണ്ണം ക്രമാതീതമായി കൂടുന്നുവെന്ന് പഠനം. ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി നടത്തിയ പഠനം പ്രകാരം ബഹ്‌റൈനിലെ യുവാക്കളിൽ ആശങ്കപ്പെടുത്തുന്ന രീതിയിൽ അമിതവണ്ണം കൂടുന്നതായി ചൂണ്ടിക്കാട്ടുന്നു. ( obesity rates in Bahrain alarmingly increases )

2000 മുതൽ 2022 വരെയുള്ള വർഷത്തിൽ അമിതവണ്ണം മൂലം ആരോഗ്യപ്രശ്‌നം അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. ‘കൗമാരക്കാരിൽ അമിതവണ്ണം വർധിക്കുകയാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾ വരും മുൻപ് ഇത് തടയേണ്ടതുണ്ട്’- പഠനം പറയുന്നതിങ്ങനെ. ഗ്ലോബൽ ന്യൂട്രീഷൻ റിപ്പോർട്ട് പ്രകാരം 18 വയസിന് മുകളിലുള്ള കുട്ടികളിൽ 39.5 % അമിതവണ്ണമുള്ളവരാണ്.

അമിതവണ്ണത്തിലേക്ക് നയിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പാരമ്പര്യം, കായിക അധ്വാനമില്ലാതാകുക, ലിംഗം, വരുമാനം, ശീലങ്ങൾ എന്നിവയാണ് അതിൽ പ്രധാനം. പബ്‌മെഡ് മുന്നോട്ട് വയ്ക്കുന്ന റിപ്പോർട്ട് പ്രകാരം ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ വിപണിയിൽ സുലഭമായി ലഭ്യമായതോടെയാണ് കൗമാരക്കാരിൽ അമിതവണ്ണം കണ്ടെത്തി തുടങ്ങിയത്.

അമിതവണ്ണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് വഴിതെളിക്കുന്നത്. ക്രോണിക് ഡിസീസ്, മരണനിരക്ക് തുടങ്ങിയവയെ ഇത് ബാധിക്കും.

Story Highlights: obesity rates in Bahrain alarmingly increases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here