Advertisement

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസ്റിൽ എത്തുമെന്ന് സൂചന

December 6, 2022
Google News 2 minutes Read
Cristiano Ronaldo saudi club AL-NASSR

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തുമെന്ന കാര്യത്തിൽ ഏതാണ്ട് സ്ഥിരീകരണമാകുന്നു. സൗദി ക്ലബായ അൽ നസ്റിൽ റൊണാൾഡോ 2.5 വർഷത്തെ കരാർ ഒപ്പുവെക്കും എന്നാണ് മാഴ്സ റിപ്പോർട്ട് ചെയ്യുന്നത്. കരാർ അംഗീകരിച്ചെന്നും ഇനി അവസാന നടപടികൾ മാത്രമാണ് ബാക്കിയുള്ളതെന്നും മാഴ്സ പറയുന്നു. ( Cristiano Ronaldo set to join saudi club AL-NASSR ).

എന്നാൽ ഇനിയും റൊണാൾഡോ കരാർ ഒപ്പുവെച്ചിട്ടില്ല എന്നാണ് സ്കൈസ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നുത്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഓഫർ അൽ നസ്റിൽ കഴിഞ്ഞ ആഴ്ച റൊണാൾഡോക്ക് മുന്നിൽ സബ്മിറ്റ് ചെയ്തിരുന്നു. വർഷം 200 മില്യൺ ഡോളർ വേതനം ലഭിക്കുന്ന ഓഫർ ആണ് അൽ നസ്റിൽ നൽകിയിരിക്കുന്നത്‌. 1600 കോടി രൂപക്ക് മേലെ ആകും ഈ തുക.

Read Also: തിരിച്ചുവരവിൽ തകർത്താടി നെയ്മർ; ഒടുവിൽ കളിയിലെ താരവും

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് രം​ഗത്തെത്തിയത്. ലോകകപ്പിന് ശേഷം തങ്ങള്‍ക്കൊപ്പം ചേരുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 225 മില്യണ്‍ ഡോളറാണ് (1800 കോടിയിലധികം രൂപ) പോര്‍ച്ചുഗല്‍ താരത്തിന് അല്‍ നസ്ര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. തന്റെ അഞ്ചാം ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോയെ നേരത്തേ തന്നെ അല്‍ നസ്ര്‍ നോട്ടമിട്ടിരുന്നു.

Story Highlights: Cristiano Ronaldo set to join saudi club AL-NASSR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here