വിനീഷ്യസിന്റെയും നൈമറുടെയും റിച്ചാർലിസന്റെയും ഗോളുകൾ; കൊറിയക്കെതിരെ ബ്രസീൽ മുന്നിൽ

കൊറിയൻ കരുത്തിനെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തകർത്ത് വിനീഷ്യസിന്റെയും നൈമറുടെയും റിച്ചാർലിസന്റെയും ഗോളുകൾ. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് വിനീഷ്യസ് ഗോൾ നേടിയത്. ( FIFA World Cup Neymar, Vinicius Jr. Richarlison Goals Give Brazil Early Lead vs South Korea ).
പതിനൊന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നൈമറും ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ 28ാം മിനിറ്റിലാണ് റിച്ചാർലിസന്റെ ഗോൾ പിറന്നത്. ഈ ലോകകപ്പിലെ റിച്ചാർലിസന്റെ മൂന്നാം ഗോളാണിത്. പരുക്കിൽ നിന്ന് മുക്തനായ നെയ്മറിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പരിശീലകൻ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മടങ്ങി വരവ് ഗംഭീരമാക്കാൻ നെയ്മറിനായി.
ഈ മത്സരത്തിൽ വിജയം നേടാനായാൽ ക്രൊയേഷ്യ ആയിരിക്കും ബ്രസീലിന്റെ ക്വാർട്ടറിലെ എതിരാളികൾ. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ നേരിടുന്ന ബ്രസീൽ ടീമിൽ നെയ്മർ തിരിച്ചെത്തിയത് ആരാധകർക്കും ആവേശമായി. പരുക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന ഡനീലോയും ആദ്യ ഇലവനിലുണ്ട്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ബ്രസീൽ വിജയിക്കാനുറച്ച പോരാട്ടമാണ് നടത്തുന്നത്. രണ്ട് ഗോൾ വഴങ്ങിയതിന് ശേഷം തിരിച്ചുവരാൻ പോരാടുന്ന കൊറിയ ബ്രസീൽ ഗോളി അലിസനെ ഒരിക്കൽ പരീക്ഷിച്ചുവെങ്കിലും മികച്ച സേവോടെ രക്ഷകനാവുകയായിരുന്നു.
Story Highlights: FIFA World Cup Neymar, Vinicius Jr. Richarlison Goals Give Brazil Early Lead vs South Korea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here