അയൽവാസികൾ തമ്മിൽ അടിപിടി; മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു, രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്.
Read Also: അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തർക്കം കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വെട്ടേറ്റവരെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അയൽ വാസിയായ ബിജുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് തങ്ങളെ വെട്ടിയതെന്ന് സ്ത്രീകൾ പൊലീസിന് മൊഴി നൽകി. പ്രതികൾക്കായി കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വഷണം നടക്കുകയാണ്.
Story Highlights: fight between neighbors Three women injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here