Advertisement

തൃക്കരിപ്പൂരിലെ പ്രിജേഷിന്റെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

December 6, 2022
Google News 1 minute Read
thrikkaripur murder 2 arrested

കാസർഗോഡ് തൃക്കരിപ്പൂരിലെ പ്രിജേഷിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൊറപ്പാട് സ്വദേശി മുഹമ്മദ് ഷബാസ്, എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്നാസ് എന്നിവരാണ് അറസ്റ്റിലായത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ( thrikkaripur murder 2 arrested )

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രിജേഷിൻറെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം പൊറപ്പാട് സ്വദേശിയായ മുഹമ്മദ് ഷബാസിലേക്കെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ ഷബാസിൻറെ വീടിന് സമീപം പ്രിജേഷിനെ സംശയാസ്പദമായി കണ്ടെത്തിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ ഷബാസും, സുഹൃത്തായ രഹ്നാസും ചേർന്നാണ് പ്രിജേഷിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

മർദ്ദനത്തെ തുടർന്ന് ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കേസിലെ നിർണായക തെളിവായ പ്രിജേഷിൻറെ ഫോൺ പ്രതി ഷബാസിൻറെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Story Highlights: thrikkaripur murder 2 arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here