വിഴിഞ്ഞം സമരം; നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവും സർക്കാർ നടപടികളിലുള്ള എതിർപ്പും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചുവെന്നും എന്നാൽ ആ സൈന്യം വിഷമങ്ങളുമായി വരുമ്പോൾ അവരെ രാജ്യദ്രോഹികൾ ആക്കുന്നുവെന്നും എം വിൻസെന്റ് സഭയിൽ പറഞ്ഞു.
‘മൽസ്യത്തൊഴിലാളികളുടേത് ന്യായമായ ആവശ്യങ്ങളാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചവരാണ് സിപിഎമ്മുകാർ. അവരാണ് യുഡിഎഫിനെ വികസന വിരോധികളായി ചിത്രീകരിക്കുന്നത്’- എം വിൻസെന്റ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here