ഖത്തര്‍ വേള്‍ഡ് കപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി റാമോസ്

ക്വാര്‍ട്ടറിലെത്താനുള്ള പോര്‍ച്ചുഗലിന്റെ അഭിമാനപ്പോരാട്ടത്തിലൂടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി ഗോണ്‍സാലോ റാമോസ്. ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ ഹാട്രിക് നേട്ടം സ്വന്തമാക്കി വിസ്മയിപ്പിക്കുകയാണ് പോര്‍ച്ചുഗലിന്റെ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി എത്തിയ യുവതാരം ഗോണ്‍സാലോ റാമോസ്. മത്സരത്തിന്റെ 17ാം മിനിറ്റിലെ റാമോസിന്റെ ഗോള്‍ ടീമിനാകെ പകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല. തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ഗോളായിരുന്നു റാമോസിനത്. (Hat-trick for Gonçalo Ramos as he makes it 5-1 for Portugal)
റാമോസിന്റെ ലൈഫ് ഗോള്‍ എന്നുകൂടി വിശേഷിപ്പിക്കപ്പെട്ട 17ാം മിനിറ്റിലെ ആ ഗോള്‍ മനോഹരമായിരുന്നു. ഫെലിക്‌സില്‍ നിന്ന് ഏറ്റുവാങ്ങിയ പന്ത് ഗോള്‍ കീപ്പറിന് കണ്ണുചിമ്മാന്‍ കൂടി സമയം കൊടുക്കാതെ പോസ്റ്റിന് മുകളിലെ ഇടതുമൂലയിലേക്ക് റാമോസ് അടിച്ചിട്ടു. പിന്നാലെ 31ാം മിനിറ്റിലാണ് പെപ്പെ ഗോള്‍ നേടുന്നത്.
Read Also: ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക്,ആറ് ഗോളുകള്‍; ഒരു പോര്‍ച്ചുഗീസ് വീരഗാഥ
പിന്നീട് 51ാം മിനിറ്റില്‍ വീണ്ടും റാമോസിന്റെ ഗോള്‍. റൂബന്‍ വര്‍ഗാസിനെ പിന്നിലാക്കി യന്‍ സോമറിന്റെ കാലില്‍ നിന്നും പന്ത് വീണ്ടെടുത്ത് റാമോസ് തന്റെ രാജ്യത്തെ ക്വാര്‍ട്ടറിലേക്ക് നയിക്കുകയായിരുന്നു. റാമോസില്‍ നിന്നും അടുത്ത ഗോള്‍ പിറക്കുന്നത് കളിയുടെ 67-ാം മിനിറ്റിലാണ്. സ്വിസ് കീപ്പര്‍ സോമറിന് മുകളിലൂടെ പന്ത് മെല്ലെ ഡിങ്ക് ചെയ്ത് പോര്‍ച്ചുഗലിനെ റാമോസ് 5-1 എന്ന സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
2022 നവംബറില്‍ നൈജീരിയയ്‌ക്കെതിരായ ഒരു സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയതോടെയാണ് ഈ ചെറുപ്പക്കാരന്‍ ശ്രദ്ധിക്കപ്പെടുന്നത്. മത്സരത്തില്‍ പോര്‍ച്ചുഗല്‍ 40 എന്ന നിലയില്‍ വിജയിക്കുകയും ചെയ്തിരുന്നു.
Story Highlights: Hat-trick for Gonçalo Ramos as he makes it 5-1 for Portugal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here