ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക വിളക്ക്

ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക വിളക്ക് ആഘോഷിച്ചു. സോപാനത്ത് ദീപാരാധനയ്ക്ക് മുന്‍പ് തന്ത്രി കണ്ഠരര് രാജീവര് ആദ്യ ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പന്‍മാര്‍ തൃക്കാര്‍ത്തിക വിളക്ക് കണ്ട് തൊഴുതു.
ശ്രീകോവിലിനു മുന്‍പില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തൃക്കാര്‍ത്തിക വിളക്കില്‍ അഗ്‌നി പകര്‍ന്നു. പതിനെട്ടാംപടിക്ക് ഇരുവശത്തും കുത്തുവിളക്കുകളിലും ദീപങ്ങള്‍ തെളിഞ്ഞു. സന്നിധാനവും പരിസരവും പൂര്‍ണ്ണമായും ദീപപ്രഭയില്‍ മുങ്ങി.
വിവിധ സേനാംഗങ്ങളും ദേവസ്വം ജീവനക്കാരും ചേര്‍ന്നാണ് ദീപ കാഴ്ച ഒരുക്കിയത്. കാര്‍ത്തിക വിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും മാളികപ്പുറത്തും പമ്പയിലും വിവിധ ഇടത്താവളങ്ങളിലും ഭക്തര്‍ ദീപങ്ങള്‍ തെളിയിച്ചു.
Story Highlights: karthika vilakku at sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here