Advertisement

അബൂബക്കറിന് തരക്കേടില്ലാത്ത ബാക്കപ്പ്; ക്രിസ്റ്റ്യാനോയെ ട്രോളി കെഎഫ്സി

December 7, 2022
3 minutes Read

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റിലേക്ക് പോകുമെന്ന റിപ്പോർട്ടുകളിൽ താരത്തെ ട്രോളി പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സി. അൽ നസ്റിൽ കാമറൂൺ താരം വിൻസൻ്റ് അബൂബക്കറിനു ഭേദപ്പെട്ട ബാക്കപ്പ് താരമെന്നായിരുന്നു ട്രോൾ. കെഎഫ്സി യുകെയുടെ ട്വിറ്റർ ഹാൻഡിലാണ് ക്രിസ്റ്റ്യാനോയെ ട്രോളിയത്. ഖത്തർ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനെതിരെ ഗോൾ നേടിയ അബൂബക്കർ വാർത്തകളിൽ ഇടം നേടിയിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് രം​ഗത്തെത്തിയത്. ലോകകപ്പിന് ശേഷം തങ്ങള്‍ക്കൊപ്പം ചേരുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 225 മില്യണ്‍ ഡോളറാണ് (1800 കോടിയിലധികം രൂപ) പോര്‍ച്ചുഗല്‍ താരത്തിന് അല്‍ നസ്ര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. തന്റെ അഞ്ചാം ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോയെ നേരത്തേ തന്നെ അല്‍ നസ്ര്‍ നോട്ടമിട്ടിരുന്നു. ക്രിസ്റ്റ്യാനോ ഈ ഓഫർ സ്വീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇനിയും റൊണാൾഡോ കരാർ ഒപ്പുവെച്ചിട്ടില്ല എന്നാണ് സ്കൈസ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നുത്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഓഫർ അൽ നസ്റിൽ കഴിഞ്ഞ ആഴ്ച റൊണാൾഡോക്ക് മുന്നിൽ സബ്മിറ്റ് ചെയ്തിരുന്നു. വർഷം 200 മില്യൺ ഡോളർ വേതനം ലഭിക്കുന്ന ഓഫർ ആണ് അൽ നസ്റിൽ നൽകിയിരിക്കുന്നത്‌. 1600 കോടി രൂപക്ക് മേലെ ആകും ഈ തുക.

Story Highlights: kfc troll cristiano ronaldo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top