കോഴിക്ക് ലിഫ്റ്റ് കൊടുക്കുന്ന പിഞ്ചുകുഞ്ഞ്; ഹൃദയസ്പർശിയായ നിമിഷങ്ങൾ..

വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലാകുന്നത്. പ്രേത്യേകിച്ച് കുട്ടികളുടേത്. അവരുടെ കുസൃതിയും നിഷ്കളങ്കതയും തന്നെയാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. അത്തരം ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തന്റെ കുഞ്ഞു കളി വണ്ടിയിൽ ലിഫ്റ്റ് നൽക്കുകയാണ് ഈ കുഞ്ഞ്.
ആർക്കാണ് ലിഫ്റ്റ് കൊടുത്തത് എന്നാണ് ആളുകളെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും. വീട്ടിൽ വളർത്തുന്ന കോഴിക്ക് തന്റെ കുഞ്ഞു സൈക്കിളിനു പുറകിൽ കെട്ടിയ കളിപ്പാട്ട ട്രക്കിനു പുറകിൽ കോഴിയെ തൂക്കിയെടുത്തു കൊണ്ടിരുത്തി, പിന്നെ സ്റ്റൈലിൽ സൈക്കിൾ തള്ളി വീട്ടിലേക്കു പോകുകയാണ് ഈ ബാലൻ.
നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. 13 മില്യൺ കാഴ്ചക്കാരാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ കണ്ടത്. കോഴിയെ പിന്നിലിരുത്തി സൈക്കിളിൽ പോകുന്ന ബാലനെ ഒരു താറാവും അനുഗമിക്കുന്നുണ്ട്. കോഴി സൈക്കിളിനു പുറകിൽ നിന്നും താഴേയ്ക്കിറങ്ങാതെ സൈക്കിൾ സവാരി ആസ്വദിക്കുന്നതും വിഡിയോയിലുണ്ട്.
വളരെ മനോഹരം, ഹൃദയം കവരുന്ന നിമിഷം എന്നാണ് ആളുകൾ ഇതിന് കമന്റുകൾ നൽകിയത്. ഇതിനോടകം തന്നെ നിരവധി പേർ വിഡിയോ പങ്കിട്ടിരിക്കുകയാണ്.
Story Highlights: kid giving lift to a rooster
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!