Advertisement

ബസുകള്‍ക്ക് പേര് ‘ഫിഫ’; കാല്‍പന്തിനൊപ്പം വണ്ടിയെ പ്രണയിച്ച് മുഹമ്മദ് അലി

December 7, 2022
Google News 3 minutes Read

ലോകകപ്പ് ഖത്തറിലാണെങ്കിലും ആവേശത്തില്‍ നമ്മളും ഒട്ടുപിന്നില്ല, പ്രത്യേകിച്ച മലബാറിലേക്കെത്തിയാല്‍ പറയുകയും വേണ്ട. ഇഷ്ടതാരങ്ങള്‍ ടീമുകള്‍ കട്ട്ഔട്ടുകളും ബോര്‍ഡുകളും കൊണ്ട് വഴിതാരയാകെ ഫുട്ബോള്‍ ആവേശമാണ്. സ്വറപറഞ്ഞിരുന്ന ചായപ്പീടയയില്‍ പോലും ഫുട്ബോളാണ് പ്രധാന വിഭവം. വീട് തന്നെ മുഴുവനായും ഇഷ്ട ടീമിന്റെ പതാകയുടെ നിറത്തിലേക്ക് മാറ്റിയവരുണ്ട് മലബാറില്‍. ലോകകപ്പിന്റെ സംഘാടകരായ ഫിഫ പലപ്പോഴും ആവേശങ്ങളുടെയും ആരവങ്ങളുടെയും വേലിപ്പുറത്താണ്.

എന്നാല്‍ ഫുട്ബോളിനോടുള്ള സ്നേഹത്താല്‍ ബസുകള്‍ക്ക് തന്നെ ‘ഫിഫ’ എന്ന് പേരിട്ടൊരു കാല്‍പന്ത് ആരാധകനുണ്ട്. കാല്‍പന്തിനൊപ്പം വണ്ടിയെ പ്രണയിച്ച മനച്ചിത്തൊടി മുഹമ്മദ് അലി.

Read Also: ആ ചിത്രം അവരെ ഭയപ്പെടുത്തി: നടന്നത് ക്രൂരമർദനം; തലയിൽ രക്തസ്രാവം, നെഞ്ചിൽ നീർക്കെട്ട്; വെള്ള പോലും ഇറക്കാനാകാതെ അപർണ

ഫുട്‌ബോള്‍ പ്രേമിയും ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുമായ മുഹമ്മദ് അലിക്ക് കളിയോടുള്ള ആവേശമാണ് തന്റെ ബസുകള്‍ക്ക് ‘ഫിഫ’ എന്ന പേര് സമ്മാനിച്ചത്. ‘തനിക്ക് ഫുട്ബോള്‍ കളിയോട് വളരെയധികം ആരാധനയുണ്ട്. അതുകൊണ്ട് തന്നെ 2002ല്‍ ബസ് വാങ്ങിയപ്പോള്‍ ഫിഫ എന്നല്ലാതെ മറ്റൊരു പേര് താന്‍ ചിന്തിച്ചിരുന്നില്ലെന്നും അലി പറയുന്നു.

ബസിന്റെ പേരില്‍ മാത്രമല്ല കാല്‍പന്ത് ആരവം. ബസിനുള്ളില്‍ മത്സരങ്ങള്‍ കാണാന്‍ വലിയ സ്‌ക്രീനും യാത്രക്കാര്‍ക്കായി അലി ഒരുക്കിയിട്ടുണ്ട്.

Story Highlights: On the ‘FIFA’ buses: Kerala’s football-obsessed transport boss names fleet after sport’s governing body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here