Advertisement

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്ന് വി.ഡി.സതീശന്‍

December 7, 2022
Google News 2 minutes Read

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഞങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. ിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ശരിയല്ല. സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. ബില്ലില്‍ ഒപ്പിടാത്തതില്‍ രാജസ്ഥാനില്‍ ഒരു നിലപാട് കേരളത്തില്‍ ഒരു നിലപാട് എന്ന സമീപനം കോണ്‍ഗ്രസിന് ഇല്ല. ഐസിസിയുടെയും കോണ്‍ഗ്രസിന്റെയും കേരളത്തിന്റെ പ്രതിപക്ഷത്തിന്റെയും നിലപാട് ഒന്ന് തന്നെയാണെന്നും ഗവര്‍ണറെ ചാന്‍സര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു.

Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ

ഗവര്‍ണര്‍ അന്ന് മാറാന്‍ തയാറാണ് എന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പോയി കാലുപിടിച്ചു. അന്ന് നിങ്ങള്‍ പറയണമായിരുന്നു ഗവര്‍ണറോട് മാറി നില്‍ക്കാന്‍. എന്നാല്‍ സര്‍ക്കാര്‍ അതിന് ധൈര്യം കാണിച്ചില്ലെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുമ്പോള്‍ പകരം കൊണ്ടു വന്ന സംവിധാനം സര്‍വകലാശാലകളെ തകര്‍ക്കും. ഇത് സര്‍വകലാശാലകളെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി കൊണ്ടുവരുന്ന ബദല്‍ സംവിധാനത്തെയാണ് പ്രതിപക്ഷം വിമര്‍ശിച്ചത്.

സര്‍ക്കാര്‍ ഇതുവരെ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഏറെ നിര്‍ണായകമായ ഒരു ബില്ലായിരുന്നു ഇത്. എന്നാല്‍ അത് കൊണ്ടുവരുന്നതിന് മുന്‍പ് കേരളത്തിലെ പ്രതിപക്ഷവുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Story Highlights: VD Satheesan support removal governor from chancellor post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here